രാജ്യസഭയിലേക്ക് പുതിയ നാമനിർദ്ദേശം: സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാല് പേർ

രാജ്യസഭയിലേക്ക് പുതിയ നാമനിർദ്ദേശം: സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാല് പേർ

കണ്ണൂരിൽ നിന്നുള്ള ബിജെപി നേതാവും ആർഎസ്എസ് പ്രവർത്തകനുമായ സി. സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദേശപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

ഉരുവച്ചാൽ, കൂത്തുപറമ്പ് സ്വദേശിയായ സദാനന്ദൻ മാസ്റ്റർ, ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത് ഏതാനും ദിവസങ്ങളേയായുള്ളൂ. ഇതോടെ കേരളത്തിൽ നിന്നുള്ള നാമനിർദേശേതര രാജ്യസഭാംഗങ്ങളുടെ എണ്ണം രണ്ടായി. പി. ടി. ഉഷയാണ് 2022-ൽ നാമനിർദേശത്തിലൂടെ രാജ്യസഭയിലേക്ക് ആദ്യമായി എത്തിയത് .

1994-ൽ സിപിഎം ആക്രമണത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്റർ കൃത്രിമകാലുകൾ ഉപയോഗിച്ചാണ് ഇപ്പോഴും സജീവമാകുന്നത് . പാർട്ടിയുടെ പ്രതിസന്ധിക്കാല പോരാളിയായ അദ്ദേഹത്തിന്റെ നിയമനം രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മറ്റു പ്രമുഖർ:

അഭിഭാഷകനും നിയമ വിദഗ്ധനുമായ ഉജ്വൽ നിഗം

മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല

എഴുത്തുകാരി മീനാക്ഷി ജയിൻ

രാഷ്ട്രപതിക്ക് സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 12 പേരെ രാജ്യസഭയിലേക്ക് നാമനിർദേശ ചെയ്യാനുള്ള അധികാരമുണ്ട്. മുൻകാലങ്ങളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ഈ വഴിയിലൂടെയാണ് രാജ്യസഭയിലേക്കുള്ള പ്രവേശനം ലഭിച്ചത്.

New Nominations to Rajya Sabha: Four Members Including Sadanandan Master

Share Email
Top