തടിയന്റവിട നസീറിന് സഹായം: എഎസ്‌ഐ ഉള്‍പ്പെടെ മൂന്നുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

തടിയന്റവിട നസീറിന് സഹായം: എഎസ്‌ഐ ഉള്‍പ്പെടെ മൂന്നുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

ബാംഗളൂര്‍: തീവ്രവാദ കേസില്‍ അറസ്റ്റിലായി ബാംഗളൂര്‍ ജയിലില്‍ കഴിഞ്ഞ തടിയന്റവിട നസീറിന് ജയിലിനുള്ളില്‍ സഹായം നല്കിയതിനുള്‍പ്പെടെ മൂന്നുപേരെ നാഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി അറസ്റ്റ് ചെയ്്തു. ഒരു സൈക്യാട്രി ഡോക്ടര്‍, എഎസ്‌ഐ, തീവ്രവാദ കേസില്‍ പ്രതിയായ മറ്റൊരാളുടെ മാതാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയസംഭവത്തിലാണ് സൈക്യാട്രി ഡോക്ടര്‍ നാഗരാജിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റാണ് നാഗരാജ് നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയ സംഭവത്തിലാണ് സിറ്റി ആംഡ് റിസര്‍വിലെ എഎസ്ഐയാണ് ചാന്ദ് പാഷയെ കസ്റ്റഡിയിലെടുത്തത്.വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായ മറ്റൊരാള്‍. നസീറിന് ജയിലില്‍ പണം എത്തിച്ചു നല്‍കുകയും വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബംഗളൂര്‍ കോലാര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

2023 ല്‍ ബംഗളൂരു പരപ്പന സെട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. . ഈ കേസില്‍ എട്ടു പേരെനേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ എന്‍ഐഎ അന്വേണം തുടരുകയാണ്. കോഴിക്കോട് ഇരട്ട സ്‌ഫോടനകേസില്‍ ഒന്നാം പ്രതിയായിരുന്ന നസീറിനെ സുപ്രീം കോടതി വെറുതേ വിട്ടതിനെതിരേ എന്‍ഐഎ അപ്പീല്‍ നല്കിയിരുന്നു.

NIA takes three people, including ASI, into custody for helping Naseer in Thadiyanthavitha
Share Email
LATEST
Top