സന: യമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പ് നല്കില്ലെന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെയാണ് സഹോദരന്‍ പേസ് ബുക്കിലൂടെ പ്രതികരണം നടത്തിയത്.
വധശിക്ഷ മാറ്റിവെച്ചതോടെ മോചനത്തിൽ ഏറെ പ്രതീക്ഷ വച്ചു പുലർത്തുന്നതിനിടെയാണ് ഇപ്പോള്‍ സഹോദരന്‍ രംഗത്തു വന്നത്. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്സ്ബുക്കില്‍ കുറിച്ചു.
വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.ഫേസ് ബുക്കില്‍ അറബിയില്‍ കുറിച്ച പോസ്റ്റില്‍ കാലതാമസം തങ്ങളുടെ മനസിനെ മാറ്റില്ലെന്നാണ് പറയുന്നത്.
വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു.നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച്ച നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന വധശിക്ഷ നീട്ടിവെയ്ക്കാന്‍ പ്രസിഡന്റ് തീരുമാനം എടുക്കുകയായിരുന്നു.
nimisha-priya casetalals brother responded