കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി യമനുമായി ചര്‍ച്ച തുടരുകയാണെന്നു കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച തുടുകയാമെന്നും കാന്തപുരം പ്രതിരകരിച്ചു. ദയാധനം സ്വീകരിക്കാന്‍ കുടുംബം സന്നദ്ധമായാല്‍ മാത്രമേ മോചന നീക്കം വിജയിക്കുകയുള്ളെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി.
ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ഇടപെടല്‍ നടത്തി. വിദേശകാര്യ മന്ത്രാലയവുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവര്‍ണര്‍ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്നാണ് യൂസഫലി ഗവര്‍ണറെ അറിയിച്ചതായാണ് സൂചന.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ബുധനാഴ്ച്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നറിയിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 ന് ചര്‍ച്ച നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തിയാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വധ ശിക്ഷാ നടപടി നീട്ടി വെക്കാന്‍ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. 2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നിമിഷപ്രിയ ജയിലിലായത്.
Nimisha Priya's release: Kanthapuram says talks are underway with Yemen