നിമിഷപ്രിയയുടെ വധശിക്ഷ തത്കാലം മരവിപ്പിച്ചു

നിമിഷപ്രിയയുടെ വധശിക്ഷ തത്കാലം മരവിപ്പിച്ചു

സന: യമനില്‍ വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ തത്കാലം മരവിപ്പിച്ചു. നാളെ നടത്താനിരുന്ന വധശിക്ഷയാണ് മരവിപ്പിച്ചത്. നിമിഷ പ്രിയയുടെ  മോചനത്തിനായി യമനിയൻ ഭരണ നേതൃത്വവുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച തുടുകയാമെന്നും കാന്തപുരം എ.പി അബൂബക്കർ മുസളിയാർ  നേരത്തെ പ്രതികരിച്ചിരുന്നു

ദയാധനം സ്വീകരിക്കാന്‍ കുടുംബം സന്നദ്ധമായാല്‍ മാത്രമേ മോചന നീക്കം വിജയിക്കുകയുള്ളെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായുള്ള ചർച്ചകൾക്ക്  പിന്നാലെയാണ് വധശിക്ഷ കോടതി തത്കാലം മരവിപ്പിച്ചവാർത്ത വന്നത്.

ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ഇടപെടല്‍ നടത്തി. വിദേശകാര്യ മന്ത്രാലയവുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമായിരുന്നു ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവര്‍ണര്‍ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്നാണ് യൂസഫലി ഗവര്‍ണറെ അറിയിച്ചതായാണ് സൂചന.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകളാണ് ഇന്ന് നടന്നത്. ബുധനാഴ്ച്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നറിയിച്ചിരുന്നത് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 ന് ചര്‍ച്ച നടത്തിയതിനെ തുടർന്നാണ് പുതിയ വഴിത്തിരിവ് . 

തലാലിന്റെ  അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തിയാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

. 2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നിമിഷപ്രിയ ജയിലിലായത്.

Nimishapriya’s execution froze time for a moment

Share Email
Top