സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു
Share Email

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സമരം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാളെ ബസ് സർവീസുകൾ സാധാരണ നിലയിലായിരിക്കും.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണവും സമരം പിൻവലിക്കാൻ കാരണമായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദീർഘദൂര ബസുകളുടെ പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് ജൂലൈ 29-ന് വീണ്ടും ചർച്ച നടത്തും.

Share Email
Top