പാകിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച ചർച്ചയിൽ രാജ്യസഭയിൽ വെടിനിർത്തലിൽ മൂന്നാംകക്ഷി ഇല്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി, . ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നെന്നും, “വെടിനിർത്തലിന് ആവശ്യമുണ്ടെങ്കിൽ പാകിസ്ഥാൻ തന്നെ അതിന് അഭ്യർത്ഥിക്കണം” എന്ന സന്ദേശം നേരിട്ട് കൈമാറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാൻ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സേനാ നീക്കങ്ങൾ അവർക്ക് വലിയ സമ്മർദ്ദമുണ്ടാക്കിയതിനെ തുടർന്നാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഉപ പ്രസിഡന്റിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് പാകിസ്ഥാൻ ആക്രമിച്ചത്. തുടർന്ന്, ഇന്ത്യയുടെ ശക്തമായ തിരിച്ചടിയോടെ പാകിസ്ഥാൻ തീവ്രത കുറച്ചെന്നും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയോടെ കാര്യങ്ങൾ ശാന്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധു നദീജല കരാർ റദ്ദാക്കൽ ഭരണഘടനാപരമായ ഉത്തരവാദിത്വം
“രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന് ജയശങ്കർ വ്യക്തമാക്കി , പാകിസ്ഥാൻ പുറപ്പെടുവിച്ച തീവ്രവാദത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധു നദീജല കരാർ റദ്ദാക്കിയത്. നെഹ്റുവിന്റെ സമയം മുതൽ കൈവരിച്ച തെറ്റുകൾ മോദി സർക്കാർ തിരുത്തുകയാണ് ചെയ്തതെന്ന് ജയശങ്കർ പറഞ്ഞു. മനസാക്ഷിയുടെ പേരിലാണ് ആ കരാർ ഒപ്പുവച്ചതെന്നും, അതിനു ഇനി തുടർച്ച ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാട് ആഗോളതലത്തിൽ അംഗീകാരം നേടി
പാകിസ്ഥാൻ ആസ്ഥാനമായ ലഷ്‌കറെ ത്വയിബയുടെ പ്രോക്സി സംഘടനയായ ‘TRF’യെ യുഎൻ ഭീകരസംഘടനയായി അംഗീകരിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് നയതന്ത്രവിജയമായാണ് ജയശങ്കർ വിശേഷിപ്പിച്ചത്. യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരം അംഗമല്ലാത്ത സാഹചര്യത്തിലാണിത് സാധിച്ചതെന്നും, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ നടപടികൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാൻ മേൽ സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.
ട്രംപ് ഇടപെട്ടെന്ന വാദം അടിസ്ഥാന രഹിതം
“ഏപ്രിൽ 22 മുതൽ ജൂൺ 16 വരെ മോദിയെയും ട്രംപിനെയും തമ്മിൽ ഒരു ഫോൺ സംഭാഷണവും നടന്നിട്ടില്ല” എന്ന് വ്യക്തമാക്കി ജയശങ്കർ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിക്കളഞ്ഞു. വെടിനിർത്തലിന് ട്രംപ് ഇടപെട്ടെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പ്രതികരണം.
“ഭീകരതയുടെ മറുവശത്തുള്ള രാജ്യമായി പാകിസ്ഥാൻ തുടരുകയാണെങ്കിൽ, ഇന്ത്യയുടെ പ്രതികരണങ്ങൾ അടിയന്തരവും കടുപ്പമുള്ളതുമായിരിക്കും. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്.” എന്നും ജയശങ്കർ വ്യക്തമാക്കി.
“No Mediation, India Responded Directly”; No Third-Party Role in Ceasefire, Says Jaishankar