പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ :നോര്‍ത്ത് അമേരിക്ക സിഎസ്ഐ സഭ കൗണ്‍സില്‍ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമര്‍പ്പണ ശുശ്രുഷ 2025 ജൂലൈ 10-ന് രാവിലെ 09:30 ടെക്‌സാസിലെ ഗ്രേറ്റര്‍ ഹ്യൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ചില്‍ നടന്നു .ഭക്തി നിര്‍ഭരമായ ചടങ്ങിനു ദക്ഷിണേന്ത്യന്‍ സഭ (സിഎസ്‌ഐ) സിനഡ് മോഡറേറ്റര്‍ റൈറ്റ് റവ. കെ. റൂബന്‍ മാര്‍ക്ക് മുഖ്യ കാര്മീകത്വം വഹിച്ചു.മറ്റുനിരവധി പട്ടകാരും സഹകാര്‍മീകരായിരുന്നു
ഡോ. ബോബി ജോര്‍ജ് തരിയന്‍ (ഡാളസിലെ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍, ടെക്‌സസ്), ബ്രയാന്‍ ടി. മാത്യു (സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ശിഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്),ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്), ജോര്‍ജ് ജോണ്‍ (സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് കണക്റ്റിക്കട്ട്, സിടി) എന്നിവരാണ് പുതിയ ചുമതലയില്‍ പ്രവേശിച്ചത്.
North America CSI Church held dedication service for four evangelists