വാഷിങ്ടൻ: ഇറാനിൽ ബോംബിടാനുള്ള ദൗത്യത്തിനു പുറപ്പെട്ട യുഎസ് വ്യോമസേനയുടെ ബി–2 ബോംബറുകളെല്ലാം തിരിച്ചെത്താത്തതിൽ ദുരൂഹതയെന്ന് റിപ്പോർട്ട്.
കഴിഞ്ഞ മാസം 21ന് യുഎസിലെ മിസോറിയിൽനിന്നു പുറപ്പെട്ട ബോംബറുകളിൽ ആദ്യ ഗ്രൂപ്പ് പസിഫിസ് സമുദ്രത്തിനു മുകളിലൂടെ പടിഞ്ഞാറോട്ടാണ് പോയത്. 7 ബോംബറുകളടങ്ങിയ രണ്ടാം സംഘമാണ് ഇറാനിൽ ബോംബിട്ടത്. ഈ ബോംബറുകൾ വിജയകരമായി തിരിച്ചെത്തിയെങ്കിലും ആദ്യ സംഘത്തിലേതാണു മിസോറിയിൽ തിരിച്ചെത്താത്തതെന്നു റിപ്പോർട്ട് പറയുന്നു.
Not all of the US Air Force’s B-2 bombers that left for a bombing mission in Iran returned: Mystery