ന്യൂഡല്‍ഹി: ജാതി സെന്‍സസ് നേരത്തേ നടത്താത്തത് താന്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ പിഴവാണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി .ന്യൂഡല്‍ഹിയിലെ ടാക്ക്തോറ സ്റ്റേഡിയത്തില്‍ ഒബിസി വിഭാഗത്തിനായി സംംഘടിപ്പിച്ച ‘ഭാഗിദാരി ന്യായ് സമ്മേളനത്തില്‍’ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ നടന്ന ജാതി സെന്‍സസ് രാജ്യത്ത് രാഷ്ട്രീയ വിപ്ലവം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
21 വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച പ്രതികരിച്ച രാഹുല്‍ ഭൂമിയേറ്റെടുക്കല്‍ ബില്‍, ഭക്ഷ്യ സുരക്ഷാ നിയമം, ആദിവാസികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരമാവധി നീതി ചെയ്യാന്‍ കഴിഞ്ഞതായി പറഞ്ഞു.ഒബിസി സമൂഹത്തിന്റെ പ്രശ്നങ്ങളെ പൂര്‍ണമായി മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും രാഹുല്‍ സമ്മതിച്ചു.കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തെലങ്കാനയിലെ ജാതി സെന്‍സസ് രാജ്യത്തെ ശാസ്ത്രീയമായ രീതിയിലാണ് ഇത്. ഓരോ സമൂഹത്തിനും തങ്ങളുടെ സ്ഥാനം തിരിച്ചറിയാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒബിസി യുവാക്കളോട് ആര്‍എസ്എസ് ആണ് അവരുടെ ഏറ്റവും വലിയ ശത്രുവെന്ന് പറഞ്ഞു. ഈ സമൂഹത്തിന്റെ ചരിത്രം ഇല്ലാതാക്കാനുള്ള ശ്രമം പതിറ്റാണ്ടുകളായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Not conducting caste census earlier was a big mistake: Rahul Gandhi