ടെഹ്‌റാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായി അതിശക്തമായ നീക്കങ്ങള്‍ നടത്തിയതോടെ ആണവ പദ്ധതി സംബന്ധിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ച തുടങ്ങുന്നു.ടെഹ്‌റാന്‍ ആണവപദ്ധതി സംബന്ധിച്ചു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയി വ്യക്തമാക്കി.
തുര്‍ക്കിയിലെ ഇസ്തംബൂളിലാണ് ചര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കാലസ്, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗിയുമായി നടത്തിയ ചര്‍ച്ചയ്ക്കുപിന്നാലെയാണു തീരുമാനം.
കരാര്‍ പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച നടത്തുന്നില്ലെങ്കില്‍ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് ഇറാന്‍ ചര്‍ച്ചയ്ക്കായി തീരുമാനിച്ചത്.
Nuclear program: Iran begins talks with European countries