ചിത്രം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ജിഗ് വോക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഓ യെസ് എഐ’ (Oh Yes AI) വേർഷൻ ലോഗോ പ്രകാശനം ചെയ്യുന്നു. മിലൻ മാത്യു, ടിഞ്ചു പത്മനാഭൻ, അഡ്വ. ഷൈജു എന്നിവർ സമീപം.
കൊച്ചി: ജിഗ് വോക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഓ യെസ് ആപ്പിന്റെ നിർമിത ബുദ്ധി (AI) പതിപ്പായ ഓ യെസ് എഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിർമിത ബുദ്ധി കേന്ദ്രീകൃത ഗാർഹിക സേവന പ്ലാറ്റ്‌ഫോമാണ് ‘ഓ യെസ് എഐ’.
ഓ യെസ് എഐ ഹോം സൊല്യൂഷൻസ് കേന്ദ്ര ചാർട്ടേഡ് അക്കൗണ്ടന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഓ യെസ് എഐയുടെ ലോഗോ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ പ്രകാശനം ചെയ്തു.
കേരള ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. ഷൈജു, ഓ യെസ് മാനേജ്‌മെന്റ് പ്രതിനിധി മിലൻ മാത്യു, സിഇഒ ടിഞ്ജു പത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ മേഖലകളിൽ ഓ യെസ് പാർട്ണർമാരായി പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. 2021-ൽ ആരംഭിച്ച ഓ യെസ്, 2023-ലാണ് ഓ യെസ് ബിസിനസ് മോഡൽ അവതരിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓ യെസ്, ഷിക്കാഗോയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
രണ്ടായിരത്തിലധികം സർവീസ് പ്രൊവൈഡർമാരും നൂറുകണക്കിന് പേർക്ക് പ്രതിമാസം തൊഴിലവസരങ്ങളും നൽകുന്ന ഓ യെസ്, പ്രാദേശിക സാമ്പത്തിക രംഗത്തിന് വലിയ സംഭാവനകളാണ് നൽകുന്നത്. ഇന്ത്യയിലാകമാനമുള്ള ഗാർഹിക സേവനങ്ങൾക്കായി വിശ്വസനീയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഓ യെസ് ആപ്പ്. ഓ യെസ് എഐയിലൂടെ വേഗത്തിലും മികച്ച നിലയിലും കൂടുതൽ കൃത്യതയോടെയുമുള്ള സേവനങ്ങളും സമൂഹത്തിന് പിന്തുണയേകുന്ന തൊഴിലവസരങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
Oh Yes AI app launched













