ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഔഡന്‍ ഗ്രോണ്‍വോള്‍ഡ് ഇടിമിന്നലേറ്റ് മരിച്ചു

ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഔഡന്‍ ഗ്രോണ്‍വോള്‍ഡ് ഇടിമിന്നലേറ്റ് മരിച്ചു

പി പി ചെറിയാന്‍

ഓസ്ലോ, (നോര്‍വേ): നോര്‍വീജിയന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ ഔഡന്‍ ഗ്രോണ്‍വോള്‍ഡ് (49) ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ജൂലൈ 12- കാബിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രോണ്‍വോള്‍ഡിന് ഇടിമിന്നലേറ്റത്. . ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. ‘

ഗ്രോണ്‍വോള്‍ഡിന്റെ വിയോഗം സ്‌കീയിംഗ് സമൂഹത്തില്‍ ‘ഒരു വലിയ ശൂന്യത’ സൃഷ്ടിക്കുമെന്ന് നോര്‍വീജിയന്‍ സ്‌കീ അസോസിയേഷന്‍ പ്രസിഡന്റ് ടോവ് മോ ഡൈര്‍ഹോഗ് പ്രസ്താവനയില്‍ പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ ആല്‍പൈന്‍ സ്‌കീയിംഗില്‍ ശ്രദ്ധേയനായിരുന്നു ഗ്രോണ്‍വോള്‍ഡ്. പിന്നീട് അദ്ദേഹം ഫ്രീസ്‌റ്റൈല്‍ സ്‌കീയിംഗിലേക്ക് മാറി. 2005-ല്‍ നടന്ന എഫ്.ഐ.എസ്. ഫ്രീസ്‌റ്റൈല്‍ വേള്‍ഡ് സ്‌കീ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി. ഈ കായികരംഗത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് 2010-ലെ വാന്‍കൂവര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കിയത്. അവിടെ പുരുഷന്മാരുടെ സ്‌കീ ക്രോസ് ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി ഗ്രോണ്‍വോള്‍ഡ് നോര്‍വേയുടെ അഭിമാനമായി മാറി.

ഒളിമ്പിക്‌സ് കരിയറിന് ശേഷം, നോര്‍വീജിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും നോര്‍വീജിയന്‍ സ്‌കീ അസോസിയേഷന്‍ ബോര്‍ഡില്‍ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കായിക രംഗത്ത് ടിവി കമന്റേറ്ററായും ഔഡന്‍ ഗ്രോണ്‍വോള്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Olympic bronze medalist Auden Gronvold dies after being struck by lightning

Share Email
Top