വരുമാനം വർധിപ്പിക്കാനും ,പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒമാനിലെ ആഗോള വിമാനയാത്രാ സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട്, ഒമാൻ എയർപോർട്ടുകൾ പ്രവർത്തനങ്ങൾ സജീവമാക്കുന്നു. നിരവധി വിമാനക്കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഒമാൻ എയർപോർട്ട്സ് സി.ഇ.ഒ എഞ്ചിനീയർ അഹമ്മദ് ബിൻ സഈദ് അൽ അമ്രി പറഞ്ഞു.
ബുഡാപെസ്റ്റ് ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനായി യൂറോപ്യൻ ബജറ്റ് എയർലൈൻ ആയ Wizz Air-ഉം ഒമാൻ എയർപോർട്ട്സും ചർച്ച നടത്തുന്നു. ബുഡാപെസ്റ്റ് വഴിയോ മറ്റു യൂറോപ്യൻ നഗരങ്ങൾ വഴിയോ പുതിയ റൂട്ടുകൾ ഉടൻ തുടങ്ങാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ചൈനീസ് എംബസിയുമായി സഹകരിച്ച് ഷാങ്ഹായിയോ ഗ്വാങ്‌ഷൂവിലോ നിന്ന് മസ്‌ക്കത്തിലേക്കുള്ള വിമാന സർവീസുകൾക്കായി China Eastern എയർലൈൻസിനേയും ആകർഷിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇവയ്ക്കായി പ്രോത്സാഹനവും പ്രമോഷണൽ പാക്കേജുകളും വാഗ്ദാനം ചെയ്തതായി അൽ അമ്രി വ്യക്തമാക്കി.
തെക്കുകിഴക്കൻ ഏഷ്യയുടെ സാധ്യതകൾ തേടി, ഒമാൻ എയർപോർട്ട്സും ഒമാൻ എയറും ചേർന്ന് വിയറ്റ്നാമിലെ വിപണിയെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്. ഖരീഫ് കാലത്ത് ആഭ്യന്തര സർവീസുകൾ വർധിപ്പിച്ചതും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ താൽപര്യ വർധിച്ചതുമാണ് സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കിയത്. ശൈത്യകാലത്ത് സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ നിന്നും ബെലാറസിൽ നിന്നുമുള്ള സർവീസുകളും ആരംഭിച്ചു.
കോവിഡ്-19 ന് മുൻപുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര സഹകരണ കരാറുകൾ വഴി വരുമാനം വർധിപ്പിക്കാൻ ഒമാൻ എയർപോർട്ട്സ് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി, സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളവുമായുള്ള പുതിയ സാങ്കേതിക കരാർ, വ്യോമയാന മേഖലയിലും വ്യാപാര വരുമാനത്തിലും വളർച്ച ലക്ഷ്യമിടുന്നു.
അത് കൂടാതെ, മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭൂമിയിലെയും സ്വത്ത് വിഭവങ്ങളിലെയും നിക്ഷേപ അവസരങ്ങൾ തേടി ഒരു മലേഷ്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതായും അറിയിച്ചു.
Oman Airports Targets Europe and China Routes