ന്യൂജഴ്‌സില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ന്യൂജഴ്‌സില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക് : ന്യൂജഴ്സിയിലെ അര്‍ച്ചറി റേഞ്ചില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. 61 വയസുള്ള പുരുഷനാണ് മരിച്ചത്.  13 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി ന്യൂജഴ്സിയിലെ ജാക്‌സണ്‍ ടൗണ്‍ഷിപ്പിലെ  അര്‍ച്ചറി റേഞ്ചിലുണ്ടായിരുന്ന ആളുകള്‍ക്കാണ് മിന്നലേറ്റത്.  ജാക്‌സണ്‍ ടൗണ്‍ഷിപ്പിലെ ബ്ലാക്ക് നൈറ്റ് ബോബെന്‍ഡേഴ്‌സ് അര്‍ച്ചറി റേഞ്ചില്‍ നടന്ന സംഭവത്തില്‍ ഏഴു വയസള്ള  കുട്ടിയുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു.. ഇവരില്‍ പലര്‍ക്കും ഗുരുതര പൊള്ളലേറ്റതായി പോലീസ് ചീഫ് മാത്യു ഡി. കുന്‍സ് പറഞ്ഞു.

പരിക്കേറ്റവരില്‍ നാലുപേര്‍ കുട്ടികളാണെന്നു ക്ലബ് പ്രസിഡന്റ് ജെറി മിണ്‍ഡൂര്‍സ്‌കി പറഞ്ഞു.മൂന്നു പരിരിശീലകര്‍ക്കും പൊള്ളലേറ്റു. മരണപ്പെട്ട വ്യക്തി ക്ലബ്ബിന്റെ അംഗമായിരുന്നു അറിയിച്ചു.


ബുധനാഴ്ച്ച വൈകുന്നേരം 7:13-നാണ്  പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഗുരുതരമായി മിന്നലേറ്റ ആളാണ് മരണപ്പെട്ടത്. ന്യൂജഴ്‌സിയിലും സമീപ പ്രദേശങ്ങളിലും വരും മണിക്കൂറുകളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

One dead, 13 injured by lightning strike at New Jersey archery range

Share Email
Top