ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം :പ്രതിപക്ഷ എം പിമാർ ഇന്ന് റായ്പൂരിൽ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ  അറസ്റ്റ് ചെയ്ത സംഭവം :പ്രതിപക്ഷ എം പിമാർ ഇന്ന് റായ്പൂരിൽ

ന്യൂഡൽഹി:  മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത്, നിർബന്ധിച്ചു മതം മാറ്റം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച്  ഛത്തീസ്‌ഗഡിൽ അറസ്റ്റു ചെയ്ത സംഭവത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം ഇന്ന് ഛത്തീസ്ഗഡിൽ.

 പ്രതിപക്ഷ എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്‌നാൻ എന്നിവരടങ്ങിയ സംഘം ഇന്ന് ഛത്തീസ്‌ഗഡ് റായ്  .പൂരിലെ ദുർഗയിലെത്തുന്നത്.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആണ് പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിൽ എത്തുന്നത്. 

ഇതിനിടെ ബിജെപി നേതാവും മലയാളിയുമായ അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ എത്തുന്നുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളത്തിലെയും ഛത്തീസ്ഗഡിലെയും ബിജെപി നേതാക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്ന പശ്ചാത്തലത്തിൽ ബിജെപി നേതാവിന്റെ ഛത്തീസ്ഗഡ് സന്ദർശനം ഏറെ ചർച്ച ആയിട്ടുണ്ട്. അറസ്റ്റിലായ കന്യാ സ്ത്രീകളുടെ ജാമ്യാപേക്ഷയുമായി സഭാ അധികൃതർ കോടതിയെ സമീപിക്കും

 കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അനൂപ് ആന്റണി   തെറ്റിദ്ധാരണകൾ നീക്കാൻ ഇടപെടണമെന്ന് കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്‌പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. 

ചെയ്യാത്ത കുറ്റത്തിന് രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ടത് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമത്തിന്റെ ഉദാഹരണമാണെന്ന് സഭ അധികൃതർ പറയുന്നു.

Opposition MPs in Raipur today to discuss the incident of nuns being attacked in Chhattisgarh 

Share Email
LATEST
Top