ട്രംപ് പാക്കിസ്ഥാനിലേക്ക് എത്തുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍, വാര്‍ത്തകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്

ട്രംപ് പാക്കിസ്ഥാനിലേക്ക് എത്തുന്നുവെന്ന് പാക്ക് മാധ്യമങ്ങള്‍, വാര്‍ത്തകള്‍ നിഷേധിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍/ ഇസ്‌ളാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന പാക്ക് മാധ്യമങ്ങളില്‍ വാര്‍ത്ത. വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്.

രണ്ടു മാസത്തിനുള്ളില്‍ ട്രംപ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും പാ്ക്ക് സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലും സന്ദര്‍ശനമെന്നായിരുന്നു പാക്ക് ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്തകള്‍ നല്കിയത്. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

പാക്ക് ടെലിവിഷനില്‍ വന്ന വാര്‍ത്തകളെ പാക്ക് വിദേശകാര്യ വക്താവും നിഷേധിച്ചു. ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നു ഇസ്ലാമാബാദിലെ യുഎസ് എംബസിയും അറിയിച്ചു. ട്രംപിന്റെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ പാക്ക് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു. ഒരു ചാനല്‍ മാപ്പു പറയുകയും ചെയ്തു.

വരുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടി ഇന്ത്യയിലാണ് നടക്കുന്നത്. അമേരിക്ക ,ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവരാണ് ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ളത്. ഇതില്‍ പങ്കെടുക്കാനായി ട്രംപ് വരുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ ഉച്ചകോടിയുടെ തീയതിയും തീരുമാനിച്ചിട്ടില്ല.

ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരുന്ന യാത്രയില്‍ പാക്കിസ്ഥാന്‍ കൂടി ട്രംപ് സന്ദര്‍ശിച്ചേക്കുമെന്ന തരത്തിലുള്ള പ്രചാരണവും ശക്തമാണ്്. ഇതിന്റെ മറപിടിച്ചാണ് വാര്‍ത്തകള്‍ പുറത്തുവിട്ടതെന്നാണ് സൂചന. . 2006 ല്‍ ജോര്‍ജ് ബുഷ് ആണ് അവസാനം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്.

Pakistani media reports Trump is coming to Pakistan, White House denies reporst

Share Email
LATEST
More Articles
Top