പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സമാപനം 26 ന് സെന്റ് തോമസ് കത്തീഡ്രലില്‍

പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സമാപനം 26 ന് സെന്റ് തോമസ് കത്തീഡ്രലില്‍

പാലാ: ഒരു വര്‍ഷം നീണ്ടു നിന്ന പാലാരൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ മാസം 26 ന് സമാപനമാകും. വിശ്വാസ സമൂഹത്തിന് ആത്മീയ നിറവ്  സമ്മാനിച്ച ജൂബിലി ആഘോഷങ്ങളാണ് പരിസമാപ്തിയിലേക്ക് എത്തുന്നത്.

2024  ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന ദേവാലയത്തില്‍ ആരംഭിച്ച ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയമാണ്.

26ന് രാവിലെ ഒന്‍പതിന്  സെന്റ തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയി ല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കും.

10.45 ന് പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാ വ മുഖ്യപ്രഭാഷണവും പാലാ ബിഷം ജോസഫ് കലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തും.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ച ങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എം പി, ജോസ് കെ. മാണി എംപി, ശശി തരൂര്‍ എം പി, അസീറിയന്‍ സഭ മെത്രാപ്പോലീത്ത മാര്‍ ഔഗേന്‍ കുര്യാക്കോസ്, കുര്യാക്കോസ് മാര്‍ സെവേറിയോസ്, മലബാര്‍ സ്വതന്ത്രസുറിയാനി സഭ മെത്രാപ്പോലീത്ത സിറിള്‍ മാര്‍ ബസേലിയോസ്, മാണി സി. കാപ്പന്‍ എംഎല്‍എ, പി.സി. ജോര്‍ജ്,  സിഎസ്ഐ ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസ്, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയ ര്‍മാന്‍ ഡോ. കെ.കെ ജോസ്, സിസ്റ്റര്‍ മരീന ഞാറക്കാട്ടില്‍, ഷീബ ബിനോയി പള്ളിപറമ്പി ല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Pala Diocese Plat Jubilee to conclude on 26 th at St. Thomas Cathedral

Share Email
LATEST
More Articles
Top