ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം തൊട്ട് ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സഭാ സമ്മേളനത്തെ പ്രക്ഷുബ്ദമാക്കും. ഒരുമാസം നീണ്ടു നില്ക്കുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുക.
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടായ ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടല്‍, ട്രംപിന്റെ തിരിച്ചടി തീരുവയില്‍ ഇന്ത്യന്‍ നിലപാട്, തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം വരും ദിവസങ്ങളില്‍ സഭയില്‍ ഉന്നയിക്കും.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ അവകാശവാദങ്ങില്‍ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ചോദിക്കും.
അടുത്തമാസം 21 വരെയാണ് സഭാ സമ്മേളം. . ഈ കാലയളവില്‍ 15 ബില്ലുകള്‍ പരിഗണിക്കും. മണിപ്പൂര്‍ ജി എസ് ടി ഭേദഗതി ബില്‍, ഐഐ എം ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈനസ് ആന്‍ഡ് മിനറല്‍സ് ബില്‍, നാഷണല്‍ ആന്റി ഡോപ്പിങ്ങ് ബില്ലടക്കം പുതുയ എട്ടു ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം സഭയില്‍ ചര്‍ച്ചാ വിഷയം ആക്കുമെന്നുറപ്പ്.
Parliament’s monsoon session begins; Opposition to raise issues including Pakistan terror attack in the House