കാട്ടുതീ ഭീഷണി: ഗ്രാൻഡ് കന്യോൺ ഭാഗികമായി അടച്ചിടുന്നു;നൂറുകണക്കിന് സന്ദർശകരെ ഒഴിപ്പിച്ചു

കാട്ടുതീ ഭീഷണി: ഗ്രാൻഡ് കന്യോൺ ഭാഗികമായി അടച്ചിടുന്നു;നൂറുകണക്കിന് സന്ദർശകരെ ഒഴിപ്പിച്ചു

അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കന്യോൺ നാഷണൽ പാർക്കിന്റെ ചില ഭാഗങ്ങൾ കാട്ടുതീയുടെ ഭീഷണി കാരണം അടച്ചിരിക്കുകയാണ്. സന്ദർശകരുടെ സുരക്ഷക്കായാണ് ഈ നടപടി സ്വീകരിച്ചത്.

ഡ്രാഗൺ ബ്രാവോ എന്നും വൈറ്റ് സെജ് എന്നും പേരിട്ട രണ്ട് കാട്ടുതീകൾ സമീപ പ്രദേശങ്ങളിൽ വ്യാപിക്കുന്നതിനെ തുടർന്ന് നോർത്ത് റിം ഭാഗം അടുത്ത അറിയിപ്പ് വരെ അടച്ചിരിക്കുമെന്ന് പാർക്ക് അധികൃതർ അറിയിച്ചു. തീ നിയന്ത്രിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി.

വൈറ്റ് സെജ് ഫയർ ബുധനാഴ്ച ഉണ്ടായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ശേഷം ആരംഭിച്ചതാണെന്ന് അധികൃതർ പറഞ്ഞു. ഇത് ഇപ്പോൾ 19,000 ഏക്കറിൽ പരക്കുകയും അത് നിയത്രണത്തിൽ അല്ലെന്നും ആണ് റിപ്പോർട്ട്. തീ വലിയ തോതിൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അസാധാരണമായ ചൂടും കാറ്റും കാരണം ഡ്രാഗൺ ബ്രാവോ തീയും വേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ഇതുവരെ 5,000 ഏക്കർ പ്രദേശം കത്തി നശിച്ചിട്ടുണ്ട്.

പാർക്ക് അധികൃതർ 500 ലധികം സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അറിയിച്ചു. പാർക്ക് ജീവനക്കാരും താമസക്കാരും ഇപ്പോഴും സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പാർക്കിനുള്ളിലായി കഴിയുകയാണ്.

തെക്ക് റിമിൽ നിന്ന് പുക ഇപ്പോളും ദൃശ്യമാണ് , കൂടാതെ വായു ഗുണനിലവാരം തീയുടെ വളർച്ച കാറ്റിന്റെ ദിശ ആശ്രയിച്ചിരിക്കും എന്നും അധികൃതർ അറിയിച്ചു.

Wildfire Threat: Parts of Grand Canyon Closed; Hundreds of Visitors Evacuated

Share Email
LATEST
Top