‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’: ലണ്ടൻ വിമാനത്തിൽ യാത്രക്കാരൻ്റെ ഭീഷണി, ഒടുവിൽ അറസ്റ്റ്

‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’: ലണ്ടൻ വിമാനത്തിൽ യാത്രക്കാരൻ്റെ ഭീഷണി, ഒടുവിൽ അറസ്റ്റ്

വിമാനം ബോംബുവച്ച് തകർക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി. ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ നിന്നു ഗ്ലാസ്‌ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. ‘വിമാനം ഞാൻ ബോംബിടും’ എന്ന് യാത്രക്കാരൻ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

‘അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം’ എന്നും യാത്രക്കാരൻ പറയുന്നത് വിഡിയോയിലുണ്ട്. ഒരു യാത്രക്കാരൻ അയാളെ കീഴ്പ്പെടുത്തുന്നതും വിഡിയോയിൽ കാണാം. ഗ്ലാസ്‌ഗോയിൽ വിമാനം ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

Passenger threatens London flight

Share Email
Top