കോഴിക്കോട്: മസകറ്റില്‍ നിന്നും മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയ പത്തനംതിട്ട സ്വദേശിനിയെ പോലീസ് പിടികൂടി. മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവലയില്‍ എന്‍.എസ്.സൂര്യ (31)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ സ്വീകരിക്കാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയപ്പോഴാണ് സംഭവം.
സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി.പി.ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ.അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധനയും അറസ്റ്റും .
Pathanamthitta native arrives in Karipur from Oman with one kg of MDMA; Police arrest her following a tip-off