വിമാനയാത്രയ്ക്കിടെ നടക്കുന്ന നാടകീയ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പതിവാണ്. ഇത്തരത്തിലൊരു സംഭവം സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിലും അരങ്ങേറി. ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 757 വിമാനത്തിലെ പൈലറ്റായ റസ്റ്റം ഭാഗ്‌വാഗറെ വിമാന ലാൻഡ് ചെയ്ത് പത്തുമിനിറ്റിനകം യുഎസ് ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്തു.
ഫ്ലോറിഡ സ്വദേശിയായ ഇയാൾക്ക് ഒരു കുട്ടിക്കെതിരെ ലൈംഗികാതിക്രമത്തിന് ഉൾപ്പെടെ അഞ്ചു കുറ്റക്കേസ് ചുമത്തിയിരിക്കുന്നതായി റിപ്പോർട്ടുകളിലുണ്ട്. സുരക്ഷാ ചുമതലയുള്ള പത്ത് ഫെഡറൽ ഉദ്യോഗസ്ഥരാണ് വിമാനത്തിന്റെ കോക്പിറ്റിൽ കയറി ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പൈലറ്റിനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ കാണുന്ന യാത്രക്കാർ ആകർഷണത്തോടെയും ആശ്ചര്യത്തോടെയും ഒറ്റുനോക്കുന്നതായാണ് വീഡിയോയിൽ പ്രചരിക്കുന്നത് .
സംഭവത്തെ തുടർന്ന് പൈലറ്റിനെ സസ്പെന്റ് ചെയ്തതായി ഡെൽറ്റ എയർലൈൻസ് അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്.
Pilot Arrested Moments After Landing; Dramatic Scene Unfolds at San Francisco Airport