പിന്നണി ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

പിന്നണി ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി.എസ്. രാധാദേവി(94) അന്തരിച്ചു. സിനിമാ നാടക നടി, പിന്നണി ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങീ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിക്കുറിശ്ശി, കമുകറ, തിരുനയിനാർകുറിച്ചി എന്നിവർക്കൊപ്പം അരങ്ങുവാണ രാധാദേവി ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്ന പിന്നണി ഗായകരിൽ പ്രായം കൂടിയ വ്യക്തിയായിരുന്നു. പ്രായത്തിൽ പിന്നാലെയുള്ളത് ആശാ ബോസ്ലെയാണ്.

കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന എൻ. നാരായണൻ നായർ ഭർത്താവ്; ഏക മകൻ എൻ. നന്ദഗോപൻ. തിരുവനന്തപുരത്ത് (പുളിമൂട്ടില്‍ ഉപ്പളം റോഡിലെ മാളികപ്പുരയ്ക്കല്‍ വീട്ടിൽ) വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1950ൽ നല്ലതങ്ക എന്ന ചിത്രത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊത്താണ് രാധാദേവി ആദ്യഗാനം പാടിയത്. പിന്നീട് യേശുദാസുമൊത്ത് പാടാനും അവസരമുണ്ടായി. 1948ൽ തിക്കുറിശ്ശി അഭിനയിച്ച സ്ത്രീ എന്ന സിനിമയിൽ രണ്ടാം നായികയായിരുന്നു. ആകാശവാണിയിൽ ആദ്യകാലം മുതലുള്ള ആർട്ടിസ്റ്റായ അവർ 60 കൊല്ലം അവിടെ പ്രവർത്തിച്ചു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, സിനിമയ്ക്കു നൽകിയ സമഗ്രസംഭാവന മാനിച്ച് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

പുത്തൻകോട്ട ശ്മശാനത്തിൽ തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകൾ നടന്നു.

Playback singer, actress and dubbing artist C.S. Radhadevi passes away

Share Email
Top