പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും; ജൂലൈ 23-ന് യുകെയിലേക്കും തുടർന്ന് മാലിദ്വീപിലേക്കും സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി  കൂടിക്കാഴ്ച നടത്തും; ജൂലൈ 23-ന് യുകെയിലേക്കും തുടർന്ന് മാലിദ്വീപിലേക്കും സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23 മുതൽ 26 വരെ യുണൈറ്റഡ് കിംഗ്ഡവും (യുകെ) മാലിദ്വീപും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ യുകെ സന്ദർശനം.

യുകെയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും തമ്മിൽ നിർണ്ണായക ഉഭയകക്ഷി വ്യാപാര ചർച്ചകൾ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശന വേളയിൽ ചാൾസ് മൂന്നാമൻ രാജാവുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മാലിദ്വീപിലെത്തുകയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

PM Narendra Modi to meet King Charles III; visit UK on July 23, then Maldives

Share Email
Top