കൊച്ചി: പ്രണയം നടിച്ച് യുവതികളെ വശീകരിച്ച് അനാശാസ്യ കേന്ദ്രത്തിലെത്തിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പോലീസ് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.
അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. കേന്ദ്രത്തില്‍ നിന്നും വടക്കേ ഇന്ത്യക്കാരായ ആറു പെണ്‍കുട്ടികളേയും പോലീസ് അറസ്റ്റ് ചെയ്തു.
അക്ബറലി പെണ്‍കുട്ടികളെ ആദ്യം പ്രണയം നടിച്ച് വശീകരിക്കും.തുടര്‍ന്ന് ഇവര്‍ക്ക് ലഹരി മരുന്ന് നല്കി ഇവരെ അനാശാസ്യകേന്ദ്രത്തിലെത്തിക്കുകയും ഇവരുടെ വലയില്‍ വീഴ്ത്തുകയുമായിരുന്നു.മലയാളി പെണ്‍കുട്ടികളും ഈ സംഘത്തിന്റെ കെണിയില്‍ വീണതായി സൂചനയുണ്ട്.
ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നു ലഭിച്ച വിവരങ്ങളാണ് സൗത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഇടയാക്കിയത്. അക്ബറിലി ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് വീട് വാടയ്ക്ക് എടുത്തത്. ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേരെയാണ് പോലീസ് പിടികൂടിയത്.
Police arrest gang that lures young women to immoral centers under pretense of love