ഗാസയിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണം: ലെയോ മാര്‍പാപ്പ

ഗാസയിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണം: ലെയോ മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഏറെക്കാലമായി തുടരുന്ന ഗാസയിലെ സംഘര്‍ഷം അടിയന്തിരമായി അവസാനിപ്പി ക്കണമെന്നു ആഗോള കത്തോലിക്കാസഭാ അധിപന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ.

 വത്തിക്കാനില്‍ ആരാധനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ മാര്‍പാപ്പ ഇത്തരത്തില്‍  അഭിപ്രായപ്പെട്ടത്.
ഗായയിലെ ഏക കത്തോലിക്ക പള്ളിയിക്കുനേരെ ആക്രമണ മുണ്ടാവുകയും  മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയത് പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മാര്‍പാപ്പയുടെ പ്രസ്താവന.

ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളിക്കു നേര്‍ക്കുണ്ടായ  ആക്രമണത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുവേണ്ടി   പ്രാര്‍ത്ഥിക്കുന്നു.  യുദ്ധ മൃഗീയത ഉടന്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഗാസയില്‍ ഓരോ ദിവസവലും ആക്രമണം വര്‍ധിപ്പിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയില്‍ അമേരിക്കയും ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന സാഹചര്യത്തിലാണ്  യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പോപ്പിന്റെ ആഹ്വാനം.

യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രത്തിന്റെ നേതാവ് ‘ഒരു ഭ്രാന്തനെപ്പോലെ’ പെരുമാറുകയാണെന്നും’എല്ലാറ്റിലും എപ്പോഴും ബോംബാക്രമണം നടത്തുക യാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു .ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ‘ട്രംപിന്റെ സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും’ എന്ന് വൈറ്റ് ഹൗസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നെതന്യാഹുവിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Pope Leo: War in Gaza must end urgently
Share Email
Top