വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ കണക്കിലെടുത്ത്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. മഴ ശക്തമായ സാഹചര്യത്തിൽ കുറ്റ്യാടി ചുരത്തിലൂടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപ്പൊട്ടി. ഉരുൾപൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല.

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

IMD വ്യക്തമാക്കുന്നത് പ്രകാരം, ഓറഞ്ച് അലർട്ട് അറിയിപ്പ് വളരെ കനത്ത മഴയുടെ സാധ്യതയുള്ളതായും, യെല്ലോ അലർട്ട് ഉള്ള ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും സൂചിപ്പിക്കുന്നു. ഈ ജില്ലകളിലുള്ളവർ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു പാലിക്കുകയും, നിർദേശങ്ങൾ പ്രാമാണികമായി പിന്തുടരുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Possibility of heavy rain; Orange and yellow alerts in over 10 districts

Share Email
Top