റോഡിലെ കുഴി തൃശൂരിൽ യുവാവിന്റെ ജീവനെടുത്തു

റോഡിലെ കുഴി തൃശൂരിൽ യുവാവിന്റെ ജീവനെടുത്തു

തൃശൂര്‍:  റോഡിലെ കുഴി ബൈക്ക് യാത്രികനായ യുവാവിന്റെ ജീവനെടുത്തു. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക്  വെട്ടിച്ചുമാറ്റിയപ്പോൾ  സ്വകാര്യ ബസിനിടയിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടു.

ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.

ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

Pothole in road claims life of youth in Thrissur

Share Email
Top