റഷ്യയില്‍ അതിശക്ത ഭൂചലനം: അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ അതിശക്ത ഭൂചലനം: അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ എട്ടു തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനു പിന്നാലെ അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്ത് ജപ്പാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്.

യുഎസില്‍ അലാസ്‌കയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തില്‍ സുനാമി തിരയിളക്കം ഉണ്ടാകുമെന്നു ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 20 ന് നിരവധി ഭൂചലനം റഷ്യയില്‍ ഉണ്ടായി.

പെട്രോപാസ്ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കി നഗരത്തിന് അടുത്തായാണ് 20 ന് ആദ്യ ഭൂചലനം സംഭവിച്ചത്. അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്നു സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

Powerful earthquake hits Russia: Tsunami warning issued for US and Japan

Share Email
LATEST
More Articles
Top