വീണ്ടും ഒരുക്കുന്നു: ചൈനീസ് സഞ്ചാരികള്‍ക്കു ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വീസ

വീണ്ടും ഒരുക്കുന്നു: ചൈനീസ് സഞ്ചാരികള്‍ക്കു ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വീസ

ബീജിംഗ്: അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അവസര മൊരുങ്ങുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമായാണ് പുതിയ നീക്കം.

ഈ മാസം തന്നെ വീസ നല്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.2020 ലെ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തിനുശേഷം ഇന്ത്യ ചൈനാ ബന്ധം മോശമായിരുന്നു. ഇത് മെച്ചപ്പെടുത്താനായി ഇരു രാജ്യങ്ങലും തമ്മില്‍ ചര്‍ച്ച സജീവമാക്കിയിരുന്നു. ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തുടക്കത്തില്‍ തന്നെ ധാരണയിലെത്തിയിരുന്നു.

കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഈ മാസം ചൈന സന്ദര്‍ശിക്കുകയും ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴുള്ള ഈ ക്രമീകരണങ്ങള്‍.ഒരു വശത്ത് നയതന്ത്ര ചര്‍ച്ച തുടരുമ്പോഴും ചൈനയുടെ സമീപകാല വ്യാപാര നടപടികള്‍ ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നുണ്ട്.

Preparing again: Tourist visas for Chinese tourists to India

Share Email
LATEST
More Articles
Top