മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും: അമിത് ഷാ പ്രമേയം അവതരിപ്പിക്കും

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും: അമിത് ഷാ പ്രമേയം അവതരിപ്പിക്കും

ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും. ഓഗസ്റ്റ് 13 മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക.

സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപം ആരംഭിച്ചത്. ഒരു വർഷത്തോളം നീണ്ട അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബിരേൻ സിങ് നയിച്ച ബിജെപി സർക്കാരിന് സാധിക്കാതെ വന്നതോടെയാണ് കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്.

President’s rule in Manipur to be extended for six months: Amit Shah to move resolution

Share Email
Top