പ്രധാനമന്ത്രി ബ്രിട്ടണിലേക്ക്; ഇന്തോ -ബ്രിട്ടണ്‍ കരാര്‍ നാളെ യാഥാര്‍ഥ്യമാകും

പ്രധാനമന്ത്രി ബ്രിട്ടണിലേക്ക്; ഇന്തോ -ബ്രിട്ടണ്‍ കരാര്‍ നാളെ യാഥാര്‍ഥ്യമാകും

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ബ്രിട്ടണിലേക്ക്. നാളെ ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പുവെയ്ക്കും. വ്യാപാരകരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായി വാണിജ്യമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് ബ്രിട്ടണിലെത്തിച്ചേരും  മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ച നാളെ നടക്കും.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. യു കെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരാറിലും  ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും.

പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നത് ഉള്‍പ്പെടെ  യു കെ സന്ദര്‍ശനത്തിനിടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടെയാണ് പ്രധാന മന്ത്രിയുടെ വിദേശ യാത്രയെന്നതും പ്രത്യേകതയാണ്.  

ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാകും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടണില്‍ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാകുമെന്ന് ഉറപ്പാണ്.


യു കെ സന്ദര്‍ശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും.മാലിയുടെ  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ അതിഥിയായാണ് പ്രധാനമന്ത്രി  പങ്കെടുക്കുന്നത്.

Prime Minister to visit Britain; Indo-British agreement to become a reality tomorrow

Share Email
Top