പ്രധാനമന്ത്രിയുടെ എട്ടു ദിവസത്തെ വിദേശ പര്യടനത്തിന് ബുധനാഴ്ച്ച തുടക്കും

പ്രധാനമന്ത്രിയുടെ എട്ടു ദിവസത്തെ വിദേശ പര്യടനത്തിന് ബുധനാഴ്ച്ച തുടക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ടു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ബുധനാഴ്ച്ച തുടക്കമാകും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ന്യൂഡല്‍ഹിയില്‍ നിന്ന പ്രധാനമന്ത്രി എത്തുക ഘാനയിലേക്കാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശിക്കും. അവിടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.ജൂലൈ നാല്, അഞ്ച് തീയതികളിലാണഅ അര്‍ജന്റീനയുമായി നിലവിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീനിയന്‍ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

തുടര്‍ന്ന് ബ്രസീലിലേക്ക് പോകുന്ന പ്രധാനമന്ത്രി ആറ്,, ഏഴ് തീയതികളില്‍ റിയോയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും.അവിടെ നിന്നു ഈ മാസം ഒന്‍പതിന് നമീബിയയിലേക്ക് പോകും. ഈ അഞ്ചു രാജ്യങ്ങളിലേക്കുള്ള പര്യടനത്തില്‍ നിരവധി കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Prime Minister’s eight-day foreign tour begins on Wednesday

Share Email
LATEST
More Articles
Top