യുഎസിലെ മലയാളി വനിതയുടെ കോടികൾ വിലവരുന്ന വസ്തു തട്ടിപ്പ്: മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

യുഎസിലെ മലയാളി വനിതയുടെ കോടികൾ വിലവരുന്ന വസ്തു തട്ടിപ്പ്: മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരത്തെ കവടിയാറില്‍ യുഎസില്‍ താമസിക്കുന്ന മലയാളി വനിതയുടെ പേരിലുള്ള നാല് കോടി രൂപയുടെ വസ്തു ആള്‍മാറാട്ടം നടത്തി തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്‍ പോലീസ് പിടിയിലായി. ഡിസിസി അംഗവും വെണ്ടറുമായ മണികണ്ഠനെ ബെംഗളൂരുവില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പിനായി അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിസ്പിയുടെ ജവഹര്‍ നഗറിലുള്ള വീടും സ്ഥലവുമാണ് ലക്ഷ്യമാക്കിയതെന്ന് പോലീസ് പറയുന്നു. വ്യാജരേഖകള്‍ തയ്യാറാക്കി, ഡോറയുടെ രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്ത(76)യെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഡോറയുടെ വളര്‍ത്തുമകളായി എത്തിച്ച പുനലൂര്‍ സ്വദേശിനി മെറിന്‍ ജേക്കബിന്റെ (27) പേരില്‍ ശാസ്തമംഗലം രജിസ്ട്രര്‍ ഓഫീസില്‍ വസ്തു രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തല്‍.

പ്രതിയായ മെറിൻ ജേക്കബ്

തുടര്‍ന്ന് മൂന്നാം പ്രതിയായ ചന്ദ്രസേനന്‍ എന്നയാളുടെ പേരില്‍ വസ്തു വിലയാധാരം ചെയ്ത് കൈമാറി. സംഭവസമയത്ത് ഡോറ അമേരിക്കയില്‍ ആയിരുന്നുവെന്നത് പ്രതികള്‍ക്ക് അനുകൂലമായി തിരിഞ്ഞുവെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിലാണ്.

തട്ടിപ്പിനായുള്ള മുഴുവന്‍ പദ്ധതിയും മണികണ്ഠനാണ് ഒരുക്കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വ്യാജ ആധാര്‍ കാര്‍ഡും മറ്റ് കള്ളപ്രമാണങ്ങളും കേസിന്റെ ഭാഗമായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസിലെ വിരലടയാളങ്ങളുടെ പരിശോധയിലൂടെയായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത് .

Property Scam Involving Crores Belonging to US-Based Malayali Woman: Key Accused Congress Leader Arrested

Share Email
LATEST
Top