ഗാസയിലേക്ക് 46 ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ഖത്തർ

ഗാസയിലേക്ക് 46 ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ഖത്തർ

ദോഹ:  ഗാസയിൽ ഇസ്രയേൽദിവസവും 10 മണിക്കൂർ വെടിനിർത്തൽ  പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതൽ സഹായങ്ങൾ ഇവിടെ എത്തിക്കാൻ ഖത്തർ. 

ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്‌തുക്കളുമായി 49 ട്രക്കുകൾ ഖത്തർ ഗാസയിലേക്ക് എത്തിക്കും.ഒരു ലക്ഷത്തിലേറെ ആളുകൾക്ക് വേണ്ട സാധനങ്ങളാണ് ഇതിൽ ഉണ്ടാവുക.

 ഖത്തർ ചാരിറ്റിയുടെയും ഖത്തർ റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് വഴിയാണ് ഖത്തർ സഹായം എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

4704 ഫുഡ് പാർസലുകൾ, 174 ടൺ ധാന്യപ്പൊടികൾ, 5000  യൂണിറ്റ് ബേബി ഫുഡ് എന്നിവയാണ് ഖത്തറിന്റെ സഹായത്തിലുള്ളത്. ഈജിപ്തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്. കെറം ഷാലോം, റഫ അതിർത്തി വഴി ഇവ വൈകാതെ ഗസ്സയിൽ പ്രവേശിക്കും.

ഗസയിലേക്ക്സഹായമെത്തിക്കുന്നതായി ഇടനാഴി തുറക്കാൻ കഴിഞ്ഞ ദിവസം ഇസ്രായേൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പലസ്തീനികൾക്കുള്ള സഹായമെത്തുന്നത്.

Qatar to send 46 trucks of food to Gaza

Share Email
Top