ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവ്, വിഎസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം : രാഹുൽ ഗാന്ധി

ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവ്, വിഎസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം : രാഹുൽ ഗാന്ധി

തിരുവനന്തപുരം : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മരണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവാണ് വിഎസ് എന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ഓർമിച്ചു. ദരിദ്രർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു .

ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ – പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ – തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഓർമിച്ചു.

Share Email
Top