വേടനെതിരെ ബലാത്സംഗക്കേസ്: കേസ് രജിസ്റ്റര്‍ ചെയ്തത് തൃക്കാക്കര സ്റ്റേഷനില്‍

വേടനെതിരെ ബലാത്സംഗക്കേസ്: കേസ് രജിസ്റ്റര്‍ ചെയ്തത് തൃക്കാക്കര സ്റ്റേഷനില്‍

കൊച്ചി: റാപ്പര്‍ വേടന തെിരേ ബലാല്‍സംഗ പരാതിയുമായി യുവതി. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ബുധനാഴ്ച്ചയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു പോലീസ് വ്യക്തമാക്കി.തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്നും വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് പരാതി നല്‍കാതിരുന്നത് എന്നും യുവതി പോലീസിനോട് വ്യക്തമാക്കി.

സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴി.

Rape case against hunter: Case registered at Thrikkakara station

Share Email
LATEST
More Articles
Top