തിരുവനന്തപുരം:സ്വന്തം വാഹനം ഓടിക്കാൻ ജഡ്ജിയുടെ നിർദ്ദേശം പ്യൂൺ നിരാകരിച്ചതിനെത്തുടർന്ന്, അദ്ദേഹത്തിനുള്ള ശിക്ഷ ദിവസേന കോടതിമുറിയിലെ കോണിൽ നില്ക്കാനാണ് ജഡ്ജി വിധിച്ചത്. എന്നാൽ ഈ നടപടിയിൽ അഴിമതിയും അധികാരദുരുപയോഗവുമുണ്ടെന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടന നൽകിയ പരാതിയെ തുടർന്ന്, ഹൈക്കോടതി രജിസ്ട്രാർ ഇടപെടുകയും, പ്യൂണിന് നേരെയുള്ള ശിക്ഷ പിൻവലിക്കുകയും ചെയ്തു.
ജൂണ്‍ 30-ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാര്‍ കോടതിയില്‍ കൊണ്ടുവരാന്‍ ജഡ്ജി നിര്‍ദേശിച്ചത്. ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുന്‍പ് അപകടം നടന്നതിനാല്‍ കാര്‍ ഓടിക്കാന്‍ ഭയമുണ്ടെന്നും രാമകൃഷ്ണന്‍ ജഡ്ജിയെ അറിയിച്ചു.
അപ്പോള്‍ ദിവസവും രാവിലെ 8.30-ന് തന്റെ വീട്ടിലെത്തി അദ്ദേഹത്തിനുള്ള പ്രഭാതഭക്ഷണം കോടതിയില്‍ എത്തിക്കണമെന്നായി ജഡ്ജി. അര്‍ബുദരോഗിയായ അമ്മയ്ക്ക് താനല്ലാതെ മറ്റാരും സഹായത്തിനില്ലെന്നും ദിവസവും രാവിലെ ജഡ്ജിയുടെ വീട്ടില്‍ ചെന്നാല്‍ 250 രൂപ വീതം ചെലവാകുമെന്നും രാമകൃഷ്ണന്‍ പറഞ്ഞതോടെ ജഡ്ജി പ്രകോപിതനായി നില്‍പ്പ് ശിക്ഷ വിധിക്കുകയായിരുന്നു.
Refused to drive the judge’s car; peon given stand-in-the-corner punishment — must stand in a corner of the courtroom every day.