കോഴിക്കോട്: പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍ കെ രമേഷ് (79) അന്തരിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍, ബീച്ചിന്റെ ആദ്യഘട്ട വികസനം, കോര്‍പറേഷന്‍ സ്റ്റേഡിയം, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, കാപ്പാട് ബീച്ച് വികസനം തുടങ്ങിയവയുടെ രൂപകല്പന ആര്‍ കെ രമേശിന്റേതാണ്.
ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ ശൈലിയുടെ പ്രയോക്താവായിരുന്ന ആര്‍ കെ രമേഷാണ് തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കൈരളി തീയറ്റര്‍ സമുച്ചയം, നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഡെവലപ്‌മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്, , തിരൂരിലെ തുഞ്ചന്‍ മെമ്മോറിയില്‍ കെട്ടിടം തുടങ്ങിയവയും കോഴിക്കോട്, കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളുടെ പുതിയ കെട്ടിങ്ങളും രൂപകല്‍പന ചെയ്തത്.
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് സാങ്കേതിക സഹായം സൗജന്യമായി നല്കുന്ന’ ഭവനം’ എന്ന സംഘടനയുടെ ചെയര്‍മാനാണ്. 2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിര്‍മാണ്‍ പ്രതിഭ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്റ്റിന്റെ ആദ്യ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആര്‍.കെ രമേശിനെ തേടിയെത്തിയിരുന്നു. കേരള ലളിതാകലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്
Renowned architect RK Ramesh, who pioneered low-cost building construction, passes away