പി പി ചെറിയാന്‍
സണ്‍വാലി, (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ സണ്‍ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ ദീര്‍ഘകാല പാസ്റ്ററും പ്രശസ്ത ബൈബിള്‍ അദ്ധ്യാപകനുമായ ജോണ്‍ മക്ആര്‍തര്‍(86)അന്തരിച്ചു. ന്യുമോണിയ ബാധിതനായി തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ അന്ത്യം.
‘ഞങ്ങളുടെ പ്രിയപ്പെട്ട പാസ്റ്ററും അദ്ധ്യാപകനുമായ ജോണ്‍ മക്ആര്‍തര്‍ രക്ഷകന്റെ സന്നിധിയില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത പങ്കുവെക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം ദുഃഖിതമാണെങ്കിലും സന്തോഷിക്കുന്നു,’ എന്ന് ഗ്രേസ് ടു യു മിനിസ്ട്രി എക്‌സില്‍ കുറിച്ചു.
50 വര്‍ഷത്തിലധികം സണ്‍ വാലിയിലെ ഗ്രേസ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ പ്രാസംഗീകനായിരുന്ന ക്ആര്‍തര്‍, ഈ വര്‍ഷം ആരോഗ്യപരമായ വെല്ലുവിളികള്‍ മൂലം വിശ്രമത്തിലായിരുന്നു.
1969-ല്‍ ഒരു പാസ്റ്റര്‍-അദ്ധ്യാപകനായി ശുശ്രൂഷ ആരംഭിച്ച മക്ആര്‍തര്‍, 3,000-ലധികം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി അന്താരാഷ്ട്രതലത്തില്‍ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഗ്രേസ് ടു യു പ്രക്ഷേപണ ശുശ്രൂഷയുടെ പിന്നിലെ ശബ്ദമാണ് അദ്ദേഹം. ഡസന്‍ കണക്കിന് ദൈവശാസ്ത്ര പുസ്തകങ്ങളും ബൈബിള്‍ വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Renowned pastor and Bible teacher John MacArthur passes away