തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് കൊല്ലപ്പെട്ട വൈക്കം സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
കൂടാതെ ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഈ മാസം മൂന്നിനാണ് മെഡിക്കല്‍ കോളജില്‍ മകളുടെ ചികിത്സയ്ക്കായെത്തിയ ബിന്ദു മെഡിക്കല്‍കോളജിന്റെ കാലപ്പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചത്. ആരോഗ്യവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇതിനു പിന്നാലെയാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ബിന്ദുവിനു സാമ്പത്തീക സഹായം പ്രഖ്യാപിച്ചത്. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ അഞ്ചുലക്ഷം രൂപ കഴിഞ്ഞ ദിവസം ബിന്ദുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.
Rs 10 lakh financial assistance to the family of Bindu, who died in a building collapse at the medical college