തിരുവനന്തപുരം: ആര്‍എസ്എസ് ബാന്ധവം വീണ്ടും മുന്നണികള്‍ ചര്‍ച്ചയാക്കുന്നു. വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയെന്ന ആരോപണം കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ഉന്നയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആര്‍എസ്എസ് ബാന്ധവം ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഗവര്‍ണറെയും കൂട്ടി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനൊപ്പം പുട്ടും കടലയും കഴിക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനാണ് ആര്‍.എസ്.എസ് ഏജന്റെന്ന് സതീശന്‍ തുറന്നടിച്ചു.വി.ഡി സതീശന്‍ ആര്‍.എസ്.എസ് ഏജന്റാണെന്നതാണ് പുതിയ ക്യാപ്സ്യൂള്‍. അത് കയ്യില്‍ വച്ചാല്‍ മതി. അത് കേരളത്തില്‍ ഓടില്ല. 1977-ല്‍ ആര്‍.എസ്.എസ് പിന്തുണയോടെ എം.എല്‍.എ ആയ ആളല്ലേ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍? മുഖ്യമന്ത്രിയായപ്പോള്‍ സ്വകാര്യ കാറില്‍ മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ച ആളല്ലേ പിണറായി വിജയനെന്നും സതീശന്‍ ചോദിച്ചു.നാഗ്പൂരിനെ പ്രതിനിധാനം ചെയ്യുന്ന നിതിന്‍ ഗഡ്ക്കരിക്ക് പൊന്നാടയും സമ്മാപ്പെട്ടിയുമായി പോയത് ഏത് ആര്‍.എസ്.എസ് ഏജന്റാണ്. ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം നേതാവ് ആരാണ. ഈ ചോദ്യങ്ങള്‍ക്ക് ക്യാപ്സ്യൂള്‍ ഇറക്കിയവര്‍ മറുപടി നല്‍കണം. ആര്‍.എസ്.എസുകാരനായ ആര്‍ലേക്കറിനൊപ്പം പുട്ടും കലയും കഴിക്കുന്ന കൂട്ടത്തില്‍ ഞാനുണ്ടായിരുന്നില്ലെന്നും അപ്പോള്‍ ആരാണ് ആര്‍.എസ്.എസ് ഏജന്റ്. ക്യാപ്സ്യൂള്‍ ഇറക്കിയവരോട് ഇതെല്ലാം ചോദിക്കണം. എന്നിട്ടാണ് കുട്ടികളെ കൊണ്ട് ചുടുചോറ് വാരിക്കുന്നത്.മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലേയെന്നു ചോദിച്ചപ്പോള്‍ എല്ലാത്തിനും മറുപടി പറയുന്ന മുഖ്യമന്ത്രി താഴേയ്ക്ക് നോക്കിയിരുന്നു. എന്താണ് നിതിന്‍ ഗഡ്ക്കരിയുമായുള്ള പിണറായിയുടെ ബന്ധം. സി.പി.എം- ബി.ജെ.പി ബന്ധത്തിലെ പാലമാണ് നിതിന്‍ ഗഡ്ക്കരി. ആര്‍.എസ്.എസുകാര്‍ രാജ്ഭവനില്‍ പ്രസംഗിച്ചപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ലല്ലോ എന്നും സതീശന്‍ ചോദിച്ചുRSS ties are being discussed again: Satheesan says Pinarayi Vijayan is an RSS agent