മോസ്‌കോ: റഷ്യയ്‌ക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച സാമ്പത്തീക ഉപരോധത്തിന് തിരിച്ചടി നല്കി റഷ്യ. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് റഷ്യയിലേക്കു പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയാണ് റഷ്യ ശക്തമായ മറുപടി നല്കിയത്.
നിരോധിക്കപ്പെട്ട രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തിറക്കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നില്‍ ആക്രമണം തുടരുന്ന റഷ്യയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഏര്‍പ്പെടുത്തിയത്.
റഷ്യയില്‍ പ്രവേശന വിലക്കുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് റഷ്യ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയ അറിയിപ്പ് അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ കൂടാതെ മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളിലെയും പൗരന്മാര്‍ പ്രവേശന നിരോധന പട്ടികയില്‍ ഉള്‍പ്പെടും.
റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ നല്‍കാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചാണ് യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരേ നടപടി കൈക്കൊണ്ടത്. 2022 ലെ ജി7 ഉപരോധപ്രകാരം ബാരലിന് 60 ഡോളറായിരുന്നു പരമാവധി വില. ഇതാണ് വീണ്ടും ഇടിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി നടപടി.
Russia bans officials from European Union countries; Russia retaliates against EU sanctions