റഷ്യ- യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം അതിശക്തം: റഷ്യന്‍ ആക്രമണത്തില്‍ പിഞ്ചു കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

റഷ്യ- യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം അതിശക്തം: റഷ്യന്‍ ആക്രമണത്തില്‍ പിഞ്ചു കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

കീവ് : അമേരിക്ക സമാധാന ശ്രമത്തിനുള്ള നീക്കം നടത്തുന്നതിനിടെയിലും റഷ്യയും യുക്രയിനും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുരുന്നു. ഇരു രാജ്യങ്ങളും വ്യാപകമായി ഡ്രോണ്‍ ആക്രമണം നടത്തുകയാണ്.

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്നലെ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു യുക്രയിനികള്‍ കൊല്ലപ്പെട്ടു. യുക്രയിനിലേക്ക് 426 ഡ്രോണുകളും 24 മിസൈലുകളും റഷ്യ വര്‍ഷിച്ചു. ഒരു കുഞ്ഞിന് ഉള്‍പ്പെടെ 15 പേര്‍ക്കു പരുക്കേറ്റു.

റഷ്യയുടെ ഡ്രോണുകളില്‍ പകുതിയോളം ലക്ഷ്യം കാണും മുന്‍പു തകര്‍ത്തതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. റഷ്യയോട് യുദ്ധം ചെയ്യാനായി നാറ്റോ വഴി യുക്രെയിനു ആയുധങ്ങള്‍ നല്‍കാമെന്ന യുഎസ് വാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം ചേരാനിരിക്കെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.
റഷ്യക്കുമേലുള്ള യുക്രെയിന്റെ തിരിച്ചടി മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നു വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കപ്പെട്ടു.

സംഘര്‍ഷം തുടരുന്നതിനിടെ യുക്രെയ്‌നും റഷ്യയും തമ്മില്‍ സമാധന ചര്‍ച്ചയ്ക്കുള്ള നീക്കവും സജീവമാണ് .വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇസ്തംബൂളില്‍ ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ആഴ്ചകള്‍ക്കു ശേഷമാണ് യുക്രെയ്‌നും റഷ്യയും തമ്മില്‍ ചര്‍ച്ചയ്ക്ക് വീണ്ടും വഴിതെളിയുന്നത്.

50 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസ് പ്രസിഡന്റ്‌റ് ഡോണള്‍ഡ് ട്രംപില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ്‌റ് വ്‌ലാഡിമിര്‍ പുട്ടിനു മേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് ചര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Russia-Ukraine drone attack is very powerful: Two people, including a small child, were killed in the Russian attack

Share Email
LATEST
Top