സാംസങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ഗാലക്‌സി എഫ്36 5ജി ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ എഫ് സീരീസ് ഫോണിന്റെ ലോഞ്ച് തീയതി സോഷ്യൽ മീഡിയയിലൂടെ സാംസങ്ങ് തന്നെയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സവിശേഷതകളോടെയാണ് ഫോൺ മാർക്കറ്റിലേക്കെത്തുന്നത്.ഗാലക്‌സി എഫ്34 5ജിയുടെ പിൻഗാമിയായിട്ടാകും ഈ മോഡൽ വിപണിയിലേക്ക് എത്തുക.
ഫോണിൻ്റെ ലോഞ്ച് ജൂലൈ 19ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ‘ഫ്ലെക്സ് ഹൈ-എഫ്എഐ’ സ്മാർട്ട്‌ഫോൺ എന്നാണ് ഈ മോഡലിനെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. വിപുലമായ എഐ-പവർ സവിശേഷതകളെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.പിൻ പാനലിൽ ലെതർ ഫിനിഷുള്ള ചുവപ്പ്, പർപ്പിൾ നിറങ്ങളിൽ ആകും ഫോൺ ഉപയോക്താക്കളിലേക്കെത്തുക. ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.എം36 5ജിയോട് വളരെ സാമ്യമുള്ള ഡിസൈനാണ് ഈ മോഡലിൽ കാണാൻ കഴിയുക.
സ്മാർട്ട്ഫോണിൻ്റെ ഇന്ത്യയിലെ വില, മറ്റ് സവിശേഷതകൾ;
2023 ഓഗസ്റ്റിൽ 18,999 രൂപ പ്രാരംഭ വിലയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്‌സി F34 5G യുടെ പിൻഗാമിയായാണ് ഗാലക്‌സി എഫ്36 5G പുറത്തിറങ്ങുന്നതെന്നാണ് ഈ മോഡലിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എഫ്34 5G- 6.46 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2340 x 1080 പിക്‌സൽ) ഡിസ്‌പ്ലേയോട് കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5ൻ്റെ സംരക്ഷണംഇതിനുണ്ട്. ഒക്ടാ-കോർ എക്‌സിനോസ് 1280 SoC ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്.
8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൽ ലഭ്യമാകുക. സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻ്റെ പവർ ഹൌസ്. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. മോഡലിൻ്റെ വില സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്.
ഒടുവിലിതാ എത്തുന്നു! എഐ അടക്കം കിടിലൻ ഫീച്ചേഴ്സ്, അടിപൊളി ക്യാമറ; സാംസങ്ങ് ഗ്യാലക്സി എഫ്36 5ജിയുടെ ലോഞ്ച് ഉടൻ
July 15, 2025 7:06 pm
