കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും, എ.ഇ.ഒയോട് വിശദീകരണം  തേടും

കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും, എ.ഇ.ഒയോട് വിശദീകരണം  തേടും

തിരുവനന്തപുരം: കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന  അധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്നും എ .ഇ.ഒയോട് വിശദീകരണം തേടിയതായും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നു മന്ത്രി അറിയിച്ചു. പ്രധാന നിർദ്ദേശങ്ങൾ ചുവടെ.

അന്ന് സ്‌കൂളിന്റെ ചുമതല ഉണ്ടായിരുന്ന എ.ഇ.ഒ. യിൽ നിന്നും ഉടൻ വിശദീകരണം തേടും.  സ്‌കൂൾ തുറന്ന സമയത്ത് കൊല്ലത്ത് ഡി.ഇ.ഒ പെൻഷനായതു കാരണം കൊല്ലം എ.ഇ.ഒ. ആന്റണി പീറ്ററിനായിരുന്നു ഡി.ഇ.ഒ. യുടെ അധിക ചുമതല നൽകിയിരുന്നത്. 

മാനേജ്‌മെന്റിന് നോട്ടീസ് നൽകും. നോട്ടീസിന് മാനേജ്‌മെന്റ് മൂന്നു ദിവസത്തിനുള്ളിൽ മറുപടി രേഖാമൂലം നൽകണം.  മാനേജ്‌മെന്റ് കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണം. 

പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നൽകും.  ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി. അക്കൗണ്ടിൽ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകാനും തീരുമാനിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു

School student dies of shock in Kollam: Headmistress will be suspended, explanation sought from AEO

Share Email
LATEST
Top