പുതിയ പ്രളയ മുന്നറിയിപ്പ്; സെൻട്രൽ ടെക്സസിൽ കാണാതായവർക്കുള്ള തിരച്ചിൽ നിർത്തി

പുതിയ പ്രളയ മുന്നറിയിപ്പ്; സെൻട്രൽ ടെക്സസിൽ കാണാതായവർക്കുള്ള  തിരച്ചിൽ നിർത്തി

വെള്ളപ്പൊക്കത്തിൽ കാണാതായവരെ കണ്ടെത്താനായി സെൻട്രൽ ടെക്സസിൽ നടത്തിവന്നിരുന്ന തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചു. സ്ഥലത്ത് കൂടുതൽ മഴ പെയ്ത് വീണ്ടും പ്രളയം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്.

കെർ കൗണ്ടിയിലെ ഗ്വാഡലൂപ്പ് നദി ഇടനാഴിയിൽ നിന്ന് തിരച്ചിൽ സംഘം ഉടൻ മടങ്ങണമെന്നാണ് നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ തിരച്ചിൽ പാടില്ലെന്നും ഇൻഗ്രാം ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ തിരച്ചിൽ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നദിയുടെ ഒഴുക്കിനെ ആശ്രയിച്ച് തിങ്കളാഴ്ച തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഫയർ ഡിപ്പാർട്ട്‌മെന്റ് വക്താവ് ബ്രയാൻ ലോച്ച്‌ടെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

കനത്ത മഴ പെയ്യുന്നതോടെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് ഞായറാഴ്ച ഉച്ചയോടെ ഏകദേശം 15 അടി (4.6 മീറ്റർ) ആയി ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈവേ 39 പാലം വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

ജൂലൈ 4ന് പുലർച്ചെ വെറും 45 മിനിറ്റിനുള്ളിൽ ഗ്വാഡലൂപ്പ് നദിയിൽ 26 അടി (8 മീറ്റർ)യോളമാണ് ജലനിരപ്പ് ഉയർന്നത്. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി. വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി. ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവന്നിരുന്നത്. പ്രളയം ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ENGLISH NEWS SUMMARY: Emergency crews suspended their search for victims of flood victims in Central Texas after fresh flood warning

Share Email
LATEST
Top