മുതിർന്ന കോൺഗ്രസ് നേതാവ് സിവി പത്മരാജൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് സിവി പത്മരാജൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിവി പത്മരാജൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു.

കരുണാകരന്റെയും എകെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം കെപിസിസി അധ്യക്ഷനായും സേവനം അനുഷ്ടിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം ഈ സ്ഥാനത്തേക്കെത്തിയത്. 1983 മുതൽ 1987 വരെ കെപിസിസി അധ്യക്ഷനായിരുന്നു. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂർവ നേട്ടത്തിനും അദ്ദേഹം ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ടും ആദ്ദേഹം ഭരണമികവ് കാണിച്ചിരുന്നു.

Share Email
Top