ശുഭാംശുവും സംഘവും ഭൂമിയെ തൊട്ടു, 3.01ന് പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്തു

ശുഭാംശുവും സംഘവും ഭൂമിയെ തൊട്ടു, 3.01ന് പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്തു

ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു. 22.5 മണിക്കൂർ നീണ്ട യാത്രയാണിത്. 14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തിൽ താമസിച്ചിരുന്നു.

ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.45ന് ഇവരുൾപ്പെടുന്ന ഡ്രാഗൺ ഗ്രേസ് പേടകം നിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തിരുന്നു.

Shubhanshu And team Splashed down in Pacific Occean

Share Email
Top